വയനാട്: വയനാട്ടില്‍ നവജാത ശിശുവിന്‍റെ മരണത്തില്‍ ദുരൂഹത. തിരുനെല്ലി തോൽപ്പെട്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം അമ്മ കുഴിച്ചിട്ടതാണ് ദുരൂഹയ്ക്ക് ഇടയാക്കിയത്. 

പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. രക്തസ്രാവം നിലയ്ക്കാതെ അമ്മ മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ വിവരമറിയുന്നത്.

അസ്വാഭാവിക മരണത്തിന് തിരുനെല്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്‍റ മൃതദേഹം പുറത്തെടുത്തു ഇൻക്വസ്റ്റ് നടത്തി. വൈകാതെ പോസ്റ്റ്‌മോർട്ടം ചെയ്യും.