നാഗർകോവിലിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയപ്പോൾ സഹായം തേടിയെത്തിയ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. തടിക്കാരക്കോണം സ്വദേശി അജൻ (20),വിവേക് (32),പരപ്പ് വിള സ്വദേശി ദിനേശ്,നാഗർകോവിൽ സ്വദേശി ജെരീശ് (24) എന്നിവരാണ് പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട അജനുമായി വിദ്യാർഥിനി പ്രണയത്തിലായിരുന്നു. അജൻ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞശേഷം താൻ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ട് പോയി മദ്യം നൽകിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശ്,ജെരീഷ് എന്നിവരും പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.