ദുരിതബാധിതരുടെ പരാതികള്‍ സ്വീകരിക്കുക, അപേക്ഷകള്‍ തയ്യാറാക്കി നല്‍കുക, നഷ്ടമായ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മുഖേന ലഭ്യമാകും. മുന്‍കൂട്ടി നിശ്ചയിച്ച തിയതികളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സിറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്

മൂന്നാര്‍: പ്രളയബാധിതര്‍ക്ക് കൈതാങ്ങായി നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി.അതോറിറ്റിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി അടിമാലിയിലും ദുരിതബാധിതര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. പ്രളയബാധിത ജില്ലകളിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെ തീരുമാനം.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൊതുജനത്തിന് തണലാകുന്ന പ്രവര്‍ത്തനങ്ങളാണ് ഹെല്‍പ്പ് ഡെസ്‌ക്ക് മുഖേന നടപ്പിലാക്കുക. പ്രളയത്തെ അതിജീവിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമാണ് ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കട്ടപ്പന സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി സെക്രട്ടറിയുമായ ദിനേശ് എം പിള്ള പറഞ്ഞു. ഒരഭിഭാഷകന്റെയും ഒരു പാരലീഗല്‍ വോളന്റിയറുടെയും സേവനം ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്

ദുരിതബാധിതരുടെ പരാതികള്‍ സ്വീകരിക്കുക, അപേക്ഷകള്‍ തയ്യാറാക്കി നല്‍കുക, നഷ്ടമായ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മുഖേന ലഭ്യമാകും. മുന്‍കൂട്ടി നിശ്ചയിച്ച തിയതികളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സിറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്

 ദുരിതബാധിത മേഖലകളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജഡ്ജുള്‍പ്പെടെ നിരവധി അഭിഭാഷകര്‍ പങ്കെടുത്തു.