916 മാറ്റുള്ള സ്വർണമാണെന്നുറപ്പായപ്പോൾ വീട്ടുടമയെ വിവരമറിച്ചെങ്കിലും അവരുടേതല്ലെന്ന് പറഞ്ഞതോടെ അയൽവാസികളോടും തിരക്കി. 

മലപ്പുറം: ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണം ഉടമക്ക് കൈമാറി തൊഴിലുറപ്പ് തൊഴിലാളികൾ.സ്വർണ്ണത്തിന്റെ മഞ്ഞ നിറം കണ്ടപ്പോൾ തൊഴിലുറപ്പ് തൊഴിലാളികുടെ കണ്ണ് മഞ്ഞളിച്ചില്ല. അതിന്റെ ഉടമക്ക് തന്നെ തിരിച്ചു നൽകി ഇവർ മാതൃകയായി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആഭരണമാണ് തിരിച്ചു കിട്ടിയത് എന്നതാണ് സംഭവത്തിലെ കൗതുകം. 

ഒമ്പത് വർഷം നഷ്ടപ്പെട്ട ഒരു പവൻ സ്വർണാഭരണമാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മണ്ണിനടിയിൽ നിന്ന് കിട്ടിയത്. അയിലക്കാട് കോട്ടമുക്ക് കാട്ടുപറമ്പിൽ സിനിയുടെ വീട്ടുപറമ്പിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിൽ കിളക്കുന്നതിനിടെ നാല് കഷ്ണങ്ങളായാണ് വർഷങ്ങൾ പഴക്കമുള്ള സ്വർണ മാല കിട്ടിയത്. 916 മാറ്റുള്ള സ്വർണമാണെന്നുറപ്പായപ്പോൾ വീട്ടുടമയെ വിവരമറിച്ചെങ്കിലും അവരുടേതല്ലെന്ന് പറഞ്ഞതോടെ അയൽവാസികളോടും തിരക്കി. 

തുടർന്നാണ് ചൊവാഴ്ച താഴത്തെത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ അവരുടെ പേരക്കുട്ടിയുടെ സ്വർണമാല ഈ സ്ഥലത്ത് ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ടിരുന്നുവെന്നും അതാണോ എന്നറിയാൻ എത്തുകയും ചെയ്തത്. പരിശോധനയിൽ തെളിവ് സഹിതം മാല തിരിച്ചറിയുകയും ഉടമസ്ഥക്ക് തൊഴിലാളികൾ കൈ മാറുകയും ചെയ്യുകയായിരുന്നു. ഒരു പവനടുത്ത് തൂക്കം വരുന്ന മാല തിരിച്ചുകിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ഖദീജ. തൊഴിലാളികളുടെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

നേരത്തെ മാര്‍ച്ച് മാസത്തില്‍ മക്കളുണ്ടായിട്ടും ഭിക്ഷയെടുത്ത് ജീവിക്കേണ്ട ഗതികേടിലായ 80കാരിക്ക് ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സഹായവുമായി എത്തിയിരുന്നു. തലവടി പഞ്ചായത്തിലെ 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വസ്ത്രവും ആഹാരവും ഒരു ദിവസത്തെ കൂലിയുടെ പകുതി വീതവും സമാഹരിച്ച് നല്‍കിയത്. നാല് ആണ്‍മക്കളുള്ള 80കാരിയെ ഭര്‍ത്താവിന്‍റെ മരണത്തോടെ മക്കള്‍ തിരിഞ്ഞ് നോക്കാതെ ആവുകയായിരുന്നു. 

കൊല്ലത്ത് കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് ജീവനക്കാർക്ക് അസഭ്യ വർഷം, മേട്രന് നേരെ കയ്യേറ്റം; 2 പേര്‍ അറസ്റ്റിൽ

ഏപ്രില്‍മാസത്തില്‍ കോട്ടയത്ത് കളഞ്ഞു കിട്ടിയ പണത്തിന്‍റെ ഉടമയെ കാത്തിരിക്കുന്ന ഹോട്ടലുടമയുടെ വാര്‍ത്ത ചര്‍ച്ചയായിരുന്നു. കോട്ടയം പാലമ്പടം കവലയിലെ സംസം ഹോട്ടൽ ഉടമയായ നിസാമാണ് കളഞ്ഞുപോയ പണത്തിന്‍റെ ഉടമയ്ക്ക് വേണ്ടി നോട്ടീസ് എഴുതിയിട്ട് കാത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം