താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാർണിവൽ ഷെഡിൽ ബീഹാർ സ്വദേശി മരിച്ച നിലയിൽ. ബീഹാറിലെ ബാക്കാ സ്വദേശി ഷഫീക് (49) ആണ് മരിച്ചത്. മരണക്കിണറിലെ സൈക്കിൾ അഭ്യാസി ആയിരുന്നു. ഇന്നലെ രാത്രി അഭ്യാസം കഴിഞ്ഞ് 12 മണിയോടെ ഷെഡിൽ ഉറങ്ങാൻ കിടന്ന ഷഫീക് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും താമരശേരി പൊലീസ് അറിയിച്ചു.
