കട നടത്തിയിരുന്ന സാഹിബ് കച്ചവടം തകർന്നതിനെത്തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തുകയായിരുന്നു
അമ്പലപ്പുഴ: നാലുവർഷം മുമ്പ് കാണാതായ സഹോദരനെ ഏറ്റെടുക്കാൻ ചത്തീസ്ഗഢ് സ്വദേശിനി ശാന്തിഭവനിലെത്തി. ചത്തീസ്ഗഢ് ടിക്റിപാറ അങ്കണവാടി സി. ജി. നഗറിൽ ജൂലി കർമ്മകാർ ആണ് സഹോദരൻ സാഹിബ് മണ്ഡലിനെ (41) തേടി പുന്നപ്ര ശാന്തിഭവനിലെത്തിയത്. കട നടത്തിയിരുന്ന സാഹിബ് കച്ചവടം തകർന്നതിനെത്തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തുകയായിരുന്നു.
ആലപ്പുഴ നഗരത്തിൽ അലഞ്ഞുതിരിയുന്നത് കണ്ട് പൊതുപ്രവർത്തകരാണ് നാല് വർഷം മുമ്പ് പുന്നപ്ര ശാന്തി ഭവനിലെത്തിച്ചത്. ഇവിടത്തെ ചികിത്സകളെ തുടർന്ന് രോഗം ഭേദമായ സാഹിബ്, പ്രത്യാശ പ്രവർത്തകർക്ക് മേൽവിലാസം നൽകിയിരുന്നു. അവരാണ് വിലാസം കണ്ടെത്തി സഹോദരിയെ വിവരം അറിയിച്ചത്. എൽ. ഐ. സി ഏജന്റായ ജൂലി, ഭർത്താവ് നീൽ രത്തൻ കർമകാർ, മകൻ നീ ഷീർ കർമകാർ എന്നിവർ ചേർന്ന് സാഹിബിനെ സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങി.

70 വർഷക്കാലം എവിടെയെന്നറിയാതെ വിങ്ങി, ഒടുവിൽ തന്റെ പഴയ പ്രണയിനിയെ കണ്ടെത്തി 92 -കാരൻ
അതേസമയം 70 വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച് നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തിയകിന്‍റെ മറ്റൊരു വാർത്തയും കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. അയോവയിൽ നിന്നുള്ള 22 -കാരനായ നാവികനായിരുന്നു ഡുവാനാണ് 70 വർഷത്തിന് ശേഷം തന്‍റെ കാമുകിയെ കണ്ടെത്തിയത്. 1953 -ലെ കൊറിയൻ യുദ്ധ സമയത്ത് ഡുവാൻ ജപ്പാനിൽ നിയമിക്കപ്പെട്ടതോടയാണ് കഥ തുടങ്ങുന്നത്. ടോക്കിയോയിൽ ആയിരിക്കുമ്പോഴാണ് ഡുവാൻ ആകസ്മികമായി പെഗ്ഗി യമാഗുച്ചി എന്ന ജാപ്പനീസ് യുവതിയുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം വളരെ പെട്ടെന്ന് തന്നെ ഗാഢമായി. എന്നാൽ, എല്ലാം മാറിമറിഞ്ഞത് പെട്ടെന്നാണ്. യുവാനെ യു എസ്സിലേക്ക് തിരിച്ചു വിളിച്ചു. ഡുവാൻ തിരികെ പോകുന്ന സമയത്ത് പെഗ്ഗി ഗർഭിണിയായിരുന്നു. പണം സമ്പാദിക്കുന്നുണ്ടായിരുന്നു ഡുവാൻ. അതുപയോഗിച്ച് പെഗ്ഗിയെ കൂട്ടിക്കൊണ്ട് പോകാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാലം കടന്നുപോയി ഡുവാൻ രണ്ട് തവണ വിവാഹം കഴിച്ചു. ആറ് കുട്ടികൾക്ക് അച്ഛനായി. എന്നാൽ, അപ്പോഴും പെഗ്ഗിയെ മറന്നിരുന്നില്ല. എന്നാലിപ്പോൾ 70 വർഷങ്ങൾക്ക് ശേഷം ഡുവാൻ തന്റെ പെഗ്ഗിയെ കണ്ടെത്തി. ഫേസ്ബുക്കിൽ അപരിചിതരുടെ സഹായത്തോടെയാണ് ഡുവാൻ പെഗ്ഗിയെ കണ്ടെത്തിയത്. ഒരു പ്രാദേശിക വാർത്താചാനലാണ് അതിന് സഹായമായത്.
