Asianet News MalayalamAsianet News Malayalam

നിർമാണത്തിനിടെ കിണർ ഇടിഞ്ഞുവീണ് കായക്കോടി സ്വദേശി മരിച്ചു

നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞുവീണ് മണ്ണിനടിയിലായ കായക്കോടി സ്വദേശി മരിച്ചു. മയങ്ങിയിൽ കുഞ്ഞമ്മദ് (55) ആണ് അപകടത്തിൽ മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിൻ്റെ വീട്ടുപറമ്പിലാണ്  ദുരന്തമുണ്ടായത്. 

native of Kayakodi died when the well collapsed during construction
Author
Kerala, First Published Jun 16, 2021, 6:22 PM IST

കോഴിക്കോട്: നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞുവീണ് മണ്ണിനടിയിലായ കായക്കോടി സ്വദേശി മരിച്ചു
മയങ്ങിയിൽ കുഞ്ഞമ്മദ് (55) ആണ് അപകടത്തിൽ മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിൻ്റെ വീട്ടുപറമ്പിലാണ് ദുരന്തമുണ്ടായത്. 

വീടിനോട് ചേർന്ന് പുതിയ കിണർ കുഴിക്കുമ്പോൾ മേൽഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരാളെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. എസ്ക്കവേറ്റർ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിൻ്റെ മൃതദേഹം പുറത്തെടുത്തത്. 

മരിച്ച കുഞ്ഞമ്മദ് നേരത്തെ കർണാടകയിലെ ഹുബ്ലിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു.  ഭാര്യ: ആസ്യ, മക്കൾ: അസ്മർ, അർഷാദ്, ഷബാന ആസ്മി, നഹ്റ, മിൻഹ ഫാത്തിമ സഹോദരങ്ങൾ: ഖദീജ , സഫിയ , നൗഷാദ് , നൗഫൽ , സക്കീന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios