Asianet News MalayalamAsianet News Malayalam

ആഴ്ചക്കുറി പിരിച്ച് ലക്ഷങ്ങൾ തട്ടി, തൃശ്ശൂരിൽ ക്ഷേത്ര കമ്മിറ്റിക്കെതിരെ പരാതി

'മക്കളുടെ പഠിപ്പിനും വിവാഹത്തിനും വേണ്ടി വെച്ച പണമാണ്'; ക്ഷേത്ര കമ്മിറ്റിക്കെതിരെ ആഴ്ച കുറി തട്ടിപ്പ് പരാതി 

natives filed a police complaint against the temple committee in Thrissur for stealing their weekly chits money total 13 lakh apn
Author
First Published Feb 5, 2023, 5:54 PM IST

തൃശ്ശൂർ : മണ്ണുത്തിയിൽ ക്ഷേത്ര കമ്മിറ്റി ഉത്സവ നടത്തിപ്പിനായി ആഴ്ച കുറി പിരിച്ച് ലക്ഷങ്ങൾ തട്ടിയതായി നാട്ടുകാരുടെ പരാതി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ നെട്ടിശ്ശേരി ശിവ ക്ഷേത്രത്തിലെ മുൻ കമ്മിറ്റിക്കെതിരെയാണ് നാട്ടുകാർ മണ്ണുത്തി പൊലീസിൽ പരാതി നൽകിയത്. എന്നാൽ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാൻ കോടതിയിൽ കേസ് നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മുൻ കമ്മിറ്റിക്കാരുടെ വിശദീകരണം. 

 20 വർഷങ്ങൾക്ക് മുമ്പാണ് ക്ഷേത്ര ഭാരവാഹികൾ ഉത്സവ നടത്തിപ്പിനും ചെലവിനുമായി നാട്ടുകാരെ ചേർത്ത് ആഴ്ചക്കുറി സ്കീം തുടങ്ങുന്നത്. ഇതിനായി ക്ഷേത്ര വികസന സമിതി എന്ന പേരിൽ മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചു. ആദ്യത്തെ പത്ത് വർഷം കുഴപ്പമൊന്നും ഉണ്ടായില്ല. 2011 ൽ പുതിയ കമ്മിറ്റി ചുമതലയേറ്റ ശേഷമാണ് പ്രശ്നങ്ങളുടെ ആരംഭം.  വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി കൂടിയായ ശശിധരനും, ജെ.എസ് അഖിലുമാണ് പ്രസിഡന്‍റും സെക്രട്ടറിയും. പിന്നീട് 2022 വരെ ഈ കമ്മിറ്റി മാറ്റമില്ലാതെ തുടർന്നു. ഇക്കാലയളവിൽ നാട്ടുകാരിൽ നിന്ന് പിരിച്ച പതിമൂന്ന് ലക്ഷത്തോളം രൂപ തിരിച്ച് നൽകിയില്ലെന്നാണ് പരാതി. ആഴ്ചയിൽ നൂറും ഇരുനൂറും വെച്ചാണ് പിരിച്ചത്. ഒരു വർഷം കഴിയുമ്പോൾ തിരികെ ലഭിക്കും. പലിശയൊന്നുമില്ല. ഇവര് ഈ പണം വക മാറ്റി ചിലവഴിച്ചു. കണക്കവതരിപ്പിക്കാത്തതിൽ മനസിലായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.  

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനുമായി നാട്ടുകാർ നിക്ഷേപിച്ച പണമാണ് ക്ഷേത്ര കമ്മിറ്റി തട്ടിയത്. ഒന്നര മാസം മുമ്പ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ എസ്എച്ച്ഒ കേസെടുക്കാതെ മുൻ കമ്മിറ്റിക്കാരെ വിളിച്ച് ഒത്തുതീർത്ത് വിടുകയായിരുന്നു. നിലവിൽ ഒരു കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തിയേക്കും. കൊച്ചിൻ ദേവസ്വം ബോർഡിനും പരാതി നൽകിയിട്ടുണ്ട്. 

മൂന്ന് ലോറികളുടെ വലുപ്പം, കൂറ്റൻ ബലൂൺ രഹസ്യം ചോർത്തുമെന്ന് അമേരിക്ക; തകർത്തതോടെ കടുപ്പിച്ച് ചൈന

അതേസമയം ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാൻ കോടതിയിൽ കേസ് നടത്തിയതിന് പത്ത് ലക്ഷത്തിലധികം രൂപ ചെലവായെന്നും , ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് മുൻ കമ്മിറ്റി പ്രസിഡന്‍റ് പറയുന്നത്. 

 


 

Follow Us:
Download App:
  • android
  • ios