കള്ളുഷാപ്പിന് 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ കേന്ദ്ര പൊലീസ്‌ സേനയുടെ ആസ്ഥാനവും ക്ഷേത്രവുമുണ്ട്.

ചാരുംമൂട്: നൂറനാട് പാറ ജങ്ഷന് പടിഞ്ഞാറുമാറി പുതിയ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തില്‍ സമീപവാസികള്‍ക്ക് പ്രതിഷേധം. ജനവാസമേറിയ സ്ഥലമാണിത്. ഷാപ്പിനുള്ള ഷെഡ്ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. തെക്കുഭാഗത്തുകൂടി സംസ്ഥാന ഹൈവേയും വടക്കുഭാഗത്തായി കല്ലട ഇറിഗേഷന്‍ കനാലും കടന്നു പോകുന്നുണ്ട്. 

കള്ളുഷാപ്പിന് 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ കേന്ദ്ര പൊലീസ്‌ സേനയുടെ ആസ്ഥാനവും ക്ഷേത്രവുമുണ്ട്. ഷാപ്പിന് കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികളായ 80 വീട്ടുകാര്‍ ചേര്‍ന്ന് എക്‌സൈസ് വകുപ്പ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ജില്ലാപോലീസ് മേധാവി, ജില്ലാകളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.