ജനുവരി 27ന് കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഗാര്‍ഡന്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ബിആര്‍പി ഭാസ്കര്‍ പുരസ്കാരം സച്ചിദാനന്ദന് സമ്മാനിക്കും.

തൃശ്ശൂര്‍: മൂന്നാമത് നവമലയാളി സാംസ്കാരിക പുരസ്കാരം കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന് ജനുവരി 27ന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെജി ശങ്കരപ്പിള്ളയ്ക്കും ആനന്ദിനുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചത്.

പി എന്‍ ഗോപീകൃഷ്ണന്‍, അബ്ദുള്‍ ഗഫൂര്‍, മുരളി വെട്ടത്ത്, സ്വാതി ജോര്‍ജ്ജ് എന്നിവരടങ്ങുന്ന ജൂറിയാണ് സച്ചിദാനന്ദനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ജനുവരി 27ന് കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഗാര്‍ഡന്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ബിആര്‍പി ഭാസ്കര്‍ പുരസ്കാരം സച്ചിദാനന്ദന് സമ്മാനിക്കും. വികെ സുബൈദ, ബി രാജീവന്‍, ടിടി ശ്രീകുമാര്‍, ‍ഡോ. കെഎസ് മാധവന്‍, പിഎന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

രാവിലെ 10.30ന് 'സാമന്തര മാധ്യമങ്ങള്‍ പ്രതിരോധങ്ങള്‍- സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ മാധ്യമചിന്തകന്‍ ശസികുമാര്‍ പ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.