Asianet News MalayalamAsianet News Malayalam

കോട്ടയത്ത് അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം .

navy officer died after drown in kottayam Teekoy marmala river
Author
Kottayam, First Published Aug 1, 2021, 4:51 PM IST

കോട്ടയം: കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍  കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്. അറുവിയിലിറങ്ങിയ അഭിഷേക് ചുഴിയിലകപ്പെടുകയായിരുന്നു. അരുവിയില്‍ മുങ്ങിത്താഴ്ന്ന അഭിഷേകിന്‍റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios