ജിദ്ദയിൽ നിന്ന് എത്തിയ റഫീക്കിൽ നിന്ന് 1064 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്

കൊച്ചി: ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ രണ്ടുപേർ പിടിയിൽ. പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇരുവരും സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. രണ്ട് യാത്രക്കാരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം ആണ് പിടികൂടിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ ക്യാപ്സൂൾ രൂപത്തിലാക്കിയാണ് പാലക്കാട് സ്വദേശി റഫീഖ് സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്ന് എത്തിയ റഫീക്കിൽ നിന്ന് 1064 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.

നാട്ടിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു, വീട്ടിൽ കയറി, പക്ഷേ പണിപാളി! കിണറ്റിലിറങ്ങി മോട്ടോർ പൊക്കിയ പ്രതി പിടിയിൽ

തലശ്ശേരി സ്വദേശിയായ മുഹമ്മദാണ് പിടിയിലായ രണ്ടാമൻ. ഇയാളിൽ നിന്നും 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാലയായിട്ടാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. എന്നാൽ പരിശോധനയിൽ ഇയാളും പിടിക്കപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആനകുളത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റിലായി എന്നതാണ്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുചക്രവാഹനവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ കുറ്റിപ്പുറത്തേക്ക് കടന്നത്. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ നമ്പറും കളറും മാറ്റിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ മുമ്പും മോഷണകേസിലും മയക്കുമരുന്ന് കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. 

മോഷ്ടിച്ച ബൈക്കുമായി കറക്കം; യുവാക്കള്‍ അറസ്റ്റില്‍