Asianet News MalayalamAsianet News Malayalam

കുറിഞ്ഞിപ്പൂവിന്റെ ശോഭയില്‍ മുങ്ങി ഡി.വൈ.എസ്.പി ഓഫീസ് മുറ്റം

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പ്രകൃതിയുടെ വിസ്മയം മൂന്നാറിലെ ഡി.വൈ.എസ്.പി ഓഫീസ് മുറ്റത്തും. കൊളുക്കുമലയിലും രാജമലയിലും പൂവിട്ട നീലവിസ്മയം മഴ പെയ്ത് നശിച്ചപ്പോഴാണ് മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസ് മുറ്റത്ത് പൂത്തു നില്‍ക്കുന്നത്.

neelakkurinji in munnar dysp office
Author
Munnar, First Published Oct 8, 2018, 10:28 PM IST

ഇടുക്കി: പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പ്രകൃതിയുടെ വിസ്മയം മൂന്നാറിലെ ഡി.വൈ.എസ്.പി ഓഫീസ് മുറ്റത്തും. കൊളുക്കുമലയിലും രാജമലയിലും പൂവിട്ട നീലവിസ്മയം മഴ പെയ്ത് നശിച്ചപ്പോഴാണ് മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസ് മുറ്റത്ത് പൂത്തു നില്‍ക്കുന്നത്. ഓഫീസ് മുറ്റത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ട ചെടികളാണ് പൂത്തുലഞ്ഞ് നില്‍ക്കുന്നത്. എട്ടു ലക്ഷത്തോളം പേര്‍ കാണാനെത്തുന്ന പ്രകൃതിയുടെ വിസ്മയം മഴക്കാലത്ത് ഒലിച്ചുപോയെങ്കിലും അവിടവിടെയായി പൂക്കുന്ന കുറിഞ്ഞികള്‍ മൂന്നാറിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയേകുകയാണ്. 

പൂവിടുന്ന കുറിഞ്ഞികള്‍ക്ക് മഴയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ദിവസങ്ങള്‍ മാത്രമാണ് പൂവിടുന്ന കുറിഞ്ഞിയുടെ ആയുസ്സ്. അതിനിടയില്‍ മഴയെത്തിയാല്‍ പൂവിനുള്ളില്‍ മഴവെള്ളം കയറി വെയിലാക്കുമ്പോള്‍ ഉണങ്ങിത്തുടങ്ങുകയും ചെയ്യുന്നു. രാജമല, കൊളുക്കുമല, വട്ടവട, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി പൂത്തെങ്കിലും കാലാവസ്ഥ കുറിഞ്ഞികള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഏതായാലും മുറ്റത്തു തന്നെ കുറിഞ്ഞി പൂത്തതോടെ ഡി.വൈ.എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഹാപ്പിയാണ്.

Follow Us:
Download App:
  • android
  • ios