Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് തീവണ്ടിക്ക് മുന്നിൽ ചാടി പെൺകുട്ടി ആത്മഹത്യ ചെയ്തത് നീറ്റ് പരീക്ഷയിൽ തോറ്റത് മൂലം

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് പുതിയങ്ങാടി സ്വദേശി നന്ദന (17) ആത്മഹത്യ ചെയ്തതെന്ന് പൊലീസ്.

neet exam failure one girl student committed suicide in kozhikode
Author
Kozhikode, First Published Jun 6, 2019, 8:08 PM IST

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് നി​ഗമനം. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് പുതിയങ്ങാടി സ്വദേശി നന്ദന (17) ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

വെസ്റ്റ് ഹിൽ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് വിദ്യാർത്ഥിനി മരിച്ചത്. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലനത്തിന് പോയിട്ടും നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നടക്കാവ് പൊലീസ് അന്വേഷണം തുടരുന്നു.

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിലും മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ, വിളുപുരം സ്വദേശിനി മോനിഷ എന്നീ വിദ്യാർഥിനികളാണ് ആത്മഹത്യ ചെയ്തത്.

Follow Us:
Download App:
  • android
  • ios