കലോത്സവത്തിലും കായിക മത്സരങ്ങളിലും, ഫിസിക്കല്‍ ട്രെയിനിങ്ങുകളിലുമില്ലാത്ത പ്രശ്‌നങ്ങള്‍ സൂംബാ ഡാന്‍സില്‍ ഉന്നയിക്കുന്നത് ശരിയല്ല.

തൃശൂര്‍: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബാ ഡാന്‍സും വ്യായാമവും നടപ്പിലാക്കുന്നതിനെതിരെ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ദുരുദ്ദേശപരമായ ഇത്തരം പ്രസ്താവനകളെ അവഗണിക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ്. പൊതുവിദ്യാലയങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പദ്ധതികളും നടപ്പിലാക്കണം. 

കലോത്സവത്തിലും കായിക മത്സരങ്ങളിലും, ഫിസിക്കല്‍ ട്രെയിനിങ്ങുകളിലുമില്ലാത്ത പ്രശ്‌നങ്ങള്‍ സൂംബാ ഡാന്‍സില്‍ ഉന്നയിക്കുന്നത് ശരിയല്ല. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കുന്ന അനാവശ്യ വിവാദങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.