പ്രതാപകാലത്തിന്‍റെ ശേഷിപ്പായി അരൂക്കുറ്റിയിലെ 'പ്രസവവാര്‍ഡ്'

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 24, Nov 2018, 12:41 PM IST
nettur petti model building is in bad condition
Highlights

ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലെ സാധാരണക്കാരുടെപ്രധാന ആതുരാലയമായിരുന്നു അരൂക്കുറ്റി. ശുശ്രൂഷയുടെ എല്ലാ വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന അക്കാലത്ത് ശബ്ദമുഖരിതവും ജനനിബിഢവുമായിരുന്ന ഇവിടം ഇന്ന് ശാന്തമാണ്.  ഇന്നലെയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തുന്ന ഈ ശേഷിപ്പുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. 
 
പൂച്ചാക്കല്‍: 'മക്കളെ, ദാ ആ കെട്ടിടത്തിലാണ് അമ്മ നിന്നെ പ്രസവിച്ചത്'. അരൂക്കുറ്റി ആശുപത്രിയിലെത്തുന്ന പ്രായം ചെന്ന നിരവധി അമ്മമാര്‍ തങ്ങള്‍ക്കൊപ്പമുള്ള മക്കളോട് വളരെ സന്തോഷത്തോടെ പറഞ്ഞ് കൊടുക്കുന്ന കാര്യമാണിത്. എന്നാല്‍, തൊട്ടടുത്ത നിമിഷം ഇവരുടെ മുഖം മ്ലാനമാകുന്നതും കാണാം. മലബാര്‍ പ്രദേശത്തെ പേരുകേട്ട ആഭരണപ്പെട്ടിയായ നെട്ടൂര്‍പ്പെട്ടി കെട്ടിടത്തിന്‍റെ നിലവിലെ അവസ്ഥ തന്നെ കാരണം.

ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലെ സാധാരണക്കാരുടെപ്രധാന ആതുരാലയമായിരുന്നു അരൂക്കുറ്റി. ശുശ്രൂഷയുടെ എല്ലാ വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന അക്കാലത്ത് ശബ്ദമുഖരിതവും ജനനിബിഢവുമായിരുന്ന ഇവിടം ഇന്ന് ശാന്തമാണ്. ഇന്നലെയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തുന്ന ഈ ശേഷിപ്പുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. 

മലബാറില്‍ പേരുകേട്ട ആഭരണപ്പെട്ടിയായ നെട്ടൂര്‍പ്പെട്ടിയുടെ മാതൃകയാണ് ഈ കെട്ടിടത്തിന്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ രാജഭരണകാലത്താണ് ഇവ നിര്‍മ്മിച്ചത്. അരൂക്കുറ്റി ആശുപത്രിയിലെ ഇത്തരം മൂന്ന് കെട്ടിടങ്ങളില്‍ ഒന്നു മാത്രമാണ് അവശേഷിക്കുന്നത്. ഇതാകട്ടെ ജീര്‍ണ്ണാവസ്ഥയിലുമാണ്. ഇതിനുള്ളിലെ താമസം ആധുനിക കെട്ടിടത്തിനെക്കാളേറെ സുഖകരമെന്നാണ് പഴയതലമുറ സാക്ഷ്യപ്പെടുത്തുന്നത്. അതിനേക്കാളുപരി ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായ കൗതുകം ജനിപ്പിക്കുന്ന ഈ ചരിത്ര ശേഷിപ്പ് സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം.
 
loader