മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയ പാതയിൽ ബുള്ളറ്റ് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ  സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹ ദീനും ഫാത്തിമ ജുമാനയും അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പത്ത് ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്.