Asianet News MalayalamAsianet News Malayalam

നാട്ടിലെ കുട്ടികള്‍ക്കെല്ലാം പുത്തന്‍ സൈക്കിള്‍; ഒടുവില്‍ രഹസ്യം പുറത്തുകൊണ്ടുവന്ന് പൊലീസ്

റോഡില്‍ മിന്നിപ്പറക്കുന്ന പുത്തന്‍ സൈക്കിളുകളെക്കുറിച്ചായിരുന്നു നാട്ടിലെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ച 

new cycle For kids in village, Finally the secret is uncovered by police
Author
Changanassery, First Published Oct 19, 2019, 2:47 PM IST

ചങ്ങനാശ്ശേരി: നാട്ടിലെ കുട്ടികളുടെയെല്ലാം കൈയ്യില്‍ നല്ല പുത്തന്‍ സൈക്കിള്‍. അതും പല മോഡലിലുള്ള പുതുപുത്തന്‍ കിടിലന്‍ സൈക്കിളുകള്‍. ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് വെങ്കോട്ടയിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് കുട്ടികള്‍ക്കെല്ലാം പുതിയ സൈക്കിള്‍ ലഭിച്ചതെന്നോ ആര്‍ക്കും പിടികിട്ടിയില്ല. നാട്ടിലെല്ലാം ചര്‍ച്ച പുതിയതായി റോഡില്‍ മിന്നിപ്പറക്കുന്ന സൈക്കിളുകളെക്കുറിച്ചായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൈക്കിളിന് പിന്നിലെ ആ രഹസ്യം പുറത്തറിഞ്ഞത്. 

ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത ഒരു സൈക്കിള്‍ ഗോഡൗണില്‍ നിന്നും മോഷണം പോയതായിരുന്നു ഈ സൈക്കിളുകളെല്ലാം. മോഷണത്തിന് പിന്നിലാകട്ടെ വെങ്കോട്ട മുണ്ടുകുഴി  സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുല്‍ എന്ന പത്തൊമ്പതുകാരനും. ആകെ ഏകദേശം  രണ്ടരലക്ഷം രൂപ വിലവരുന്ന 38 ഓളം  സൈക്കിളുകളാണ് മോഷണം പോയത്. 

സൈക്കിളുകളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തനിച്ചാവില്ല മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട 38 സൈക്കിളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഏഴെണ്ണമാണ് പിടികൂടിയത്.

Follow Us:
Download App:
  • android
  • ios