Asianet News MalayalamAsianet News Malayalam

നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മോഹൻലാൽ

മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ 2015ൽ തുടങ്ങിയതാണ്  വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ തുടർച്ചയായിട്ടാണ് നിർധനരായ കുട്ടികൾക്കുളള ഹൃദയ ശസ്ത്രക്രിയ പദ്ധതി ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്

new scheme introduced mohanlal for heart operations in poor children's
Author
Kochi, First Published Aug 5, 2019, 4:51 PM IST

കൊച്ചി: നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മോഹൻലാൽ. അമൃത ആശുപത്രിയുമായി സഹകരിച്ചാണ് വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്.

മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ 2015ൽ തുടങ്ങിയതാണ് വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ തുടർച്ചയായിട്ടാണ് നിർധനരായ കുട്ടികൾക്കുളള ഹൃദയ ശസ്ത്രക്രിയ പദ്ധതി ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. ഇതിന്‍റെ പ്രയോജനം ഇതരസംസ്ഥാനക്കാരായ കുട്ടികൾക്കുകൂടി ലഭിക്കും. ആദ്യഘട്ട കൈത്താങ്ങ്  ഉത്തർപ്രദേശ്, ബീഹാർ, ജമ്മു കശ്മീർ, ലക്ഷ്യദീപ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എത്തുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ഹൃദയശസ്ത്രക്രിയ അമൃത ആശുപത്രിയിൽ നടത്തും. 

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന ചടങ്ങിൽ മോഹൻലാൽ പദ്ധതിയുടെ  ഉദ്ഘാടനം നി‍ർവ്വഹിച്ചു. തന്‍റെ അമ്മയുടെ ജന്മദിനത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കാനായതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ചടങ്ങിൽ ബീഹാർ സ്വദേശിനിയായ അഞ്ച് വയസുകാരി സിംറാന് പദ്ധതിയുടെ ആദ്യ ധനസഹായം മോഹൻലാൽ കൈമാറി.
 

Follow Us:
Download App:
  • android
  • ios