Asianet News MalayalamAsianet News Malayalam

കൊച്ചിക്കാർക്ക് മറ്റൊരു സൗകര്യവും കൂടി 'സബാഷ്'; സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇനി അലയേണ്ട!

സൗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കടമുറിയിലാണ് 'സബാഷ്' എന്ന പേരില്‍ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്.

New Swap shop started in Kochi prm
Author
First Published Sep 17, 2023, 1:41 AM IST

കൊച്ചി: നഗരത്തില്‍ സ്വാപ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പുനരുപയോഗിക്കുവാന്‍ കഴിയുന്ന ഏത് വസ്തുവും കൈമാറുവാന്‍ കഴിയുന്ന സ്ഥലമാണ് സ്വാപ്പ് ഷോപ്പ്. സൗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കടമുറിയിലാണ് 'സബാഷ്' എന്ന പേരില്‍ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രശസ്ത ചലചിത്ര താരം ഊര്‍മ്മിള ഉണ്ണി, കൗണ്‍സിലര്‍മാരായ പത്മജ എസ്. മേനോന്‍, സുധ ദിലീപ് കുമാര്‍, കൊച്ചി നഗരസഭ അഡീഷണല്‍ സെക്രട്ടറി വി.പി. ഷിബു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ.ആര്‍.എസ്, കൊച്ചി നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ദിവസം തന്നെ ഒട്ടേറെ ആളുകള്‍ വസ്ത്രങ്ങളും, പാത്രങ്ങളും അടക്കമുള്ള വസ്തുകള്‍ കൈമാറ്റം ചെയ്യുവാന്‍ സ്വാപ്ഷോപ്പില്‍ എത്തി. നഗരസഭ  ബജറ്റില്‍ പ്രഖ്യാപ്പിച്ച സ്വാപ്പ് ഷോപ്പ് എന്ന ആശയം കൂടുതല്‍ ഡിവിഷനുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാനാണ് കോര്‍പ്പറേഷന്‍റെ ലക്ഷ്യം. 
 

Follow Us:
Download App:
  • android
  • ios