Asianet News MalayalamAsianet News Malayalam

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം, യുവതി ​ഗുരുതരാവസ്ഥയിൽ

ഒപ്പമുണ്ടായിരുന്ന ഭാര്യ ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏഴ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

Newly wedding man dies in bike accident prm
Author
First Published Oct 14, 2023, 1:14 PM IST

തിരുവനന്തപുരം: വെള്ളറട പനച്ചമൂട്ടിൽ  കണ്ടെയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. സംഭവം സ്ഥലത്ത് തന്നെ വിനീഷ് മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയിൽ പറ്റിയ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏഴ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കാരക്കോണം ഭാഗത്ത് നിന്നും വെള്ളറടയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി പനച്ചമൂട്ടിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വീനിഷിന്റെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Read More... മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രൊഫസർ പൊലീസ് പിടിയിൽ

Follow Us:
Download App:
  • android
  • ios