റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. പരീക്ഷയായയാലും അർജൻറീനയിലെ മെസ്സിയെ കുറച്ച് എഴുതാൻ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യം വന്നാൽ കുറ്റം പറയാൻ പറ്റില്ലല്ലോ. സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

മലപ്പുറം: പന്തുകളിയിൽ താൽപര്യമുള്ള ആരും ഒരു ടീമിന്റെ ആരാധകരാകും. തന്റെ ടീമിനെ സപ്പോർട്ട് ചെയ്യുക എന്നതാണ് ഏതൊരു ആരാധകരുടെയും പ്രധാനലക്ഷ്യം. രാജ്യാന്തര ടീമുകൾക്കായാലും ക്ലബ് ടീമുകൾക്കായാലും നമ്മുടെ കൊച്ചുകേരളത്തിൽ നിരവധി ആരാധകരുണ്ട്. സ്വന്തം ടീമിന്റെ ബദ്ധവൈരികളായ മറ്റൊരു ടീമിന്റെ പ്രധാന കളിക്കാരനെ കുറിച്ച് പരീക്ഷക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടാൽ എനതാകും സ്ഥിതി..? അഭിമാനം സമ്മതിക്കുമോ..? പരീക്ഷ ആയാലും എന്തായാലും അഭിമാനം വിട്ട് ഒരു കളിയും ഇല്ല, ബ്രസീൽ ഫാൻസിനോട് മെസ്സിയെ കുറിച്ച് എഴുതാൻ പറഞ്ഞാൽ എന്താകും സ്ഥിതി..? അതും പരീക്ഷക്ക്. ഉത്തരം കണ്ട് അധ്യാപകർ വരെ ഞെട്ടി. 'ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻസ് ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല,'. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. 

റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. പരീക്ഷയായയാലും അർജൻറീനയിലെ മെസ്സിയെ കുറച്ച് എഴുതാൻ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യം വന്നാൽ കുറ്റം പറയാൻ പറ്റില്ലല്ലോ. സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടികൾ വളരെ വ്യത്യസ്തമായി ഉത്തരം നൽകിയിരുന്നുവെന്നും റിസ ഫാത്തിമയുടെ ഉത്തരം കണ്ടപ്പോൾ അൽപ്പം കൗതുകം തോന്നിയെന്നും സംഭവം ഇത്രക്ക് വൈറലാകുമെന്ന് കരുതിയില്ലെന്നും അധ്യാപകൻ റിഫ ഷെലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. ഉത്തരം തിരുത്തി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റിയാനോ റോണോൾഡോ ഫാനും ഉത്തരത്തിൽ സിആർ സെവനെ ചോദിക്കാത്തതിൽ പരിഭവം അറിയിച്ചിട്ടുണ്ടെന്നും അധ്യാപകൻ പറഞ്ഞു. ഏതായലും റിസയും ഉത്തരക്കടലാസും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Read More... റെയിൽവേ സ്റ്റേഷനിൽ വയ്യാത്ത ആളെ കണ്ട് സഹായം അഭ്യർത്ഥിച്ച് യുവതി, സത്യമറിഞ്ഞപ്പോൾ...