Asianet News MalayalamAsianet News Malayalam

നട്ടെല്ലിന് ക്യാന്‍സര്‍, സുമനസുകളുടെ സഹായം തേടി ജില്ലാ വോളിബോള്‍ താരം

ഒരു മാസം മുമ്പ് നടുവിന് അനുഭവപ്പെട്ട ചെറിയ വേദനയാണ് നിഖിലിനെ തളർത്തിയത്. വ്യായാമത്തിലൂടെ പരിഹരിക്കാനായിരുന്നു ആദ്യശ്രമം.
നിർദ്ധന കുടുംബത്തിന്‍റെ പ്രതീക്ഷയായ നിഖിലിനെ രക്ഷിതാക്കൾ  കാഞ്ഞങ്ങാട്ടെ എല്ലുരോഗ വിദഗ്‌ദ്ധരെ കാണിച്ചു ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മംഗലാപുരത്തു കൊണ്ടുപോയി സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്തിയപ്പോഴാണ് നിഖിലിന് നട്ടെല്ലിന് ബാധിച്ച രോഗം ക്യാൻസർ ആണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ നിഖിലിന്‍റെ രക്ഷിതാക്കൾ മകന് ചികിത്സ നൽകാൻ ഉള്ളതെല്ലാം വിറ്റു പെറുക്കിയിരുന്നു.

Nikhil needs help
Author
Kasaragod, First Published Aug 14, 2018, 7:19 AM IST

കാസർഗോഡ്: നട്ടെല്ലിന് ബാധിച്ച ക്യാന്‍സറിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുകയാണ് കാസര്‍ഗോഡ് ജില്ലാ വോളിബോള്‍ താരവും ഡിഗ്രി വിദ്യാര്‍ത്ഥിയുമായ നിഖില്‍ (19). കാസർകോട് ഗവ.കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയും കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ ബാലകൃഷ്‌ണൻ ഉഷ ദമ്പതികളുടെ മകനുമാണ് നിഖില്‍.

വോളിബോളിൽ കാസർഗോഡ് ജില്ലാ ടീമിലെ  ഇടിമുഴക്കം തീർക്കുന്ന കളിക്കാരനാണ് നിഖിൽ. എതിർ കോർട്ടിലെ ബ്ലോക്കുകളെ വിസ്‌മയിപ്പിച്ച് പന്ത് ലക്ഷ്യസ്ഥാനത്തു അടിച്ചിടുന്ന അതുല്യ കഴിവുള്ള കളിക്കാരൻ നട്ടെല്ലിന് പിടിപെട്ട ക്യാൻസർ മൂലം കഴിഞ്ഞ ഒരുമാസമായി തിരുവന്തപുരത്തു ചികിത്സയിലാണ്.

ഒരു മാസം മുമ്പ് നടുവിന് അനുഭവപ്പെട്ട ചെറിയ വേദനയാണ് നിഖിലിനെ തളർത്തിയത്. വ്യായാമത്തിലൂടെ പരിഹരിക്കാനായിരുന്നു ആദ്യശ്രമം.
നിർദ്ധന കുടുംബത്തിന്‍റെ പ്രതീക്ഷയായ നിഖിലിനെ രക്ഷിതാക്കൾ  കാഞ്ഞങ്ങാട്ടെ എല്ലുരോഗ വിദഗ്‌ദ്ധരെ കാണിച്ചു ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മംഗലാപുരത്തു കൊണ്ടുപോയി സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്തിയപ്പോഴാണ് നിഖിലിന് നട്ടെല്ലിന് ബാധിച്ച രോഗം ക്യാൻസർ ആണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ നിഖിലിന്‍റെ രക്ഷിതാക്കൾ മകന് ചികിത്സ നൽകാൻ ഉള്ളതെല്ലാം വിറ്റു പെറുക്കിയിരുന്നു.

ഒരുനാടിന്‍റെ മൊത്തം തേങ്ങലായി മാറിയ നിഖിലിന്‍റെ തുടർചികിത്സ കൾക്കായി നല്ലൊരു തുകതന്നെ വേണ്ടിവരും. കൂലിപ്പണിക്കാരായ അച്ഛൻ  ബാലകൃഷ്ണനും 'അമ്മ ഉഷയ്ക്കും ഇത്‌ താങ്ങാൻ കഴിയില്ല. നിഖിലിനെ സഹായിക്കാൻ മനസുള്ളവർക്കു ഈ അഡ്രസിൽ പണമയക്കാം.

Nikhil T. V .A/C.
NO:206401111000585 IFCS Code VIJB 0002064 vijaya bank kalichamaram. Phone number 9747808780

Follow Us:
Download App:
  • android
  • ios