മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഒന്‍പതുവയസുകാരി മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ മൂലമെന്ന് സ്ഥിരീകരണം. പത്തനംതിട്ട ജില്ലയിലെ ഈ വർഷത്തെ ആദ്യ എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് ഇത്. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി ഈ മാസം ഇരുപത്തിനാലിനാണ് മരിച്ചത്. മണിപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.