തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകന്‍ മുഹമ്മദ് ഷിബിലിക്ക് ഒന്‍പത് വയസ്സ് മാത്രമാണ് പ്രായമുള്ളത്

മലപ്പുറം: തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകന്‍ മുഹമ്മദ് ഷിബിലിക്ക് ഒന്‍പത് വയസ്സ് മാത്രമാണ് പ്രായമുള്ളത്. എന്നാല്‍ അവന്‍ ചെയ്ത പ്രവ്യത്തി അവനേക്കാളും എത്രയോ വലുതാണ്. തന്റെ പരിചയത്തിലുള്ള തൃപ്രങ്ങോട് ബീരാഞ്ചിറയിലെ ഒന്നര വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ് തനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്ത് സഹായിക്കണമെന്ന ആഗ്രഹം പറച്ചിൽ.

അതിനായി തന്നാല്‍ കഴിയുന്ന സഹായം നല്‍കാന്‍ പിതാവിന്റെ സമ്മതം വാങ്ങിയാണ് കടലയുമായി ബിപി അങ്ങാടി നേര്‍ച്ചപ്പറമ്പിലെത്തിയത്. കടല വിറ്റു കിട്ടിയ പണമെല്ലാം സ്വരൂപിച്ച് കുടുക്കകളിലാക്കി വച്ചു. അങ്ങനെ സ്വരൂപിച്ചത് 8130 രൂപ. കഴിഞ്ഞ ദിവസം ഈ കുടുക്കകളുമായി ഷിബിലി പിതാവിനൊപ്പം ഒന്നര വയസ്സുകാരന്റെ വീട്ടിലെത്തുകയും ഇവരുടെ സാന്നിധ്യത്തില്‍ കുടുക്ക പൊളിക്കുകയും ചെയ്തു. 

തുക സഹായമായി ചികിത്സാ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു. ഒന്നര വയസ്സുകാരന്റെ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ ഷിബിലിന്റെ പ്രവ്യത്തി അറിയുന്നത്. ചെറിയ പ്രായത്തില്‍ വലിയ കാര്യം ചെയ്ത ഷിബിലിയെനാട്ടുകാരും വീട്ടുകാരും പ്രശംസ കൊണ്ട് മൂടുകയാണ് ഒന്നര വയസ്സുകാരന്റെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു. ആലത്തിയൂര്‍ എംഇടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിബിലി.

Read more:  'അക്രമമല്ല, അപകടം മാത്രം': ഡിവൈഎഫ്ഐ നേതാവ് ആക്രമിച്ചെന്ന വാർത്ത നിഷേധിച്ച് ഹരിപ്പാട്ടെ എസ്എഫ്ഐ നേതാവ് ചിന്നു

അതേസമയം, 114 വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിന് ലേലത്തിൽ ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് ഭാ​ഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്‌സ് ഉടമ ഡോ. അജീഷ് കുമാറാണ്. കഴിഞ്ഞ മൂന്ന് വർഷമായി നിലമ്പൂരിലെ വനം വകുപ്പിന്റെ തടി ഡിപ്പോകളായ അരുവാക്കോട്, നെടുങ്കയം ഡിപ്പോകളിൽ ഇ - ലേലത്തിൽ അജീഷ് സജീവമായി പങ്കെടുത്തു വരുന്നുണ്ട്.

ഏറ്റവും ഉയർന്ന വിലയ്ക്ക് നിലമ്പൂർ തേക്ക് സ്വന്തമാക്കിയ ആൾ എന്ന നേട്ടവും ഡോ അജിഷ് കുമാറിന്റെ പേരിലായി. 1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്റെ 3 കഷ്ണങ്ങൾ കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വയ്ക്കുകയായിരുന്നു. മൂന്ന് കഷ്ണങ്ങൾ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തിൽപ്പെട്ട മൂന്ന് തേക്ക് കഷ്ണങ്ങളും വാശിയേറിയ ഇ - ലേലത്തിൽ തിരുവനന്തപുരത്തുകാരനായ അജീഷ് സ്വന്തമാക്കുകയായിരുന്നു.