പിന്നീട് ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും വാര്‍ഡില്‍ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനാലുമാണ് നടപടി.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ (nipah) മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിനെ (വാര്‍ഡ് 9) കണ്ടയിൻമെൻ്റ് സോണിൽ (containment zone) നിന്ന് ഒഴിവാക്കി. പിന്നീട് ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും വാര്‍ഡില്‍ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനാലുമാണ് നടപടി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona