22 വര്‍ഷമായി മല്ലപ്പള്ളിയില്‍ താമസിക്കുന്ന ദമ്പതികള്‍ വാടകയ്ക്ക് എടുത്ത ചെറിയ ഷെഡിലാണ് താമസം.

മല്ലപ്പള്ളി: ആക്രിക്കച്ചവടക്കാരന് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്കാണ് അറുപത് ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം ജി ആര്‍ നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം, ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം തേടിയെത്തിയത്.

എന്‍ എല്‍ 597286 എന്ന നമ്പരിലുള്ള ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. കോട്ടയത്ത് നിന്ന് ലോട്ടറി വാങ്ങി മല്ലപ്പള്ളിയില്‍ വില്‍പ്പന നടത്തുന്നയാളില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. 22 വര്‍ഷമായി മല്ലപ്പള്ളിയില്‍ താമസിക്കുന്ന ദമ്പതികള്‍ വാടകയ്‍ക്കെടുത്ത ചെറിയ ഷെഡിലാണ് താമസം. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.