Asianet News MalayalamAsianet News Malayalam

സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ കറന്‍റില്ല, 11 രോഗികളുടെ ശസ്ത്രക്രിയകൾ മുടങ്ങി, പ്രതിഷേധം 

ഇതോടെ, ആശുപത്രിയിൽ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സബ്സ്റ്റേഷനിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

no electricity in operation theatre at neyyattinkara general hospital apn
Author
First Published Nov 6, 2023, 1:36 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. 11 രോഗികളുടെ ശസ്ത്രക്രിയകൾ നടന്നില്ല. ഇതോടെ, ആശുപത്രിയിൽ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സബ്സ്റ്റേഷനിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പകരം ഒരുക്കിയിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയകളും സ്കാനിംഗ് ഉൾപ്പടെയുള്ളവയും ആശുപത്രിയിൽ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു. 

വീണ്ടും ചക്രവാതച്ചുഴി, കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്, 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ടില്ല

Follow Us:
Download App:
  • android
  • ios