ഇടുക്കി: സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടിയില്ല. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പണമില്ലാതെ വന്നതോടെ യുവതി വീട്ടില്‍ പ്രസവിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ശബരിമല എസ്റ്റേറ്റില്‍ താമസിക്കുന്ന മനോജിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം രാത്രി ആശാ വർക്കർ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

രാത്രി ലക്ഷ്മിക്ക് വേദന അനുഭവപ്പെട്ടതോടെ ആശാ വര്‍ക്കറായ അമ്പിളി ചാക്കോയെ അറിയിച്ചു. 14 കിലോ മീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വന്നതോടെ അമ്പിളിതന്നെ പ്രസവ ശസ്ത്രക്രിയ നിര്‍വ്വഹിച്ചു. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ പുലര്‍ച്ചെ എത്തിച്ച വാഹനത്തില്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. 

9 മാസം പൂര്‍ത്തിയായപ്പോള്‍ ലക്ഷമിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അമ്പിളി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുന്ധിമുട്ട് കാരണം പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം കാട്ടിനുള്ളില്‍ ആദിവാസി യുവതിയുടെ പ്രസവം നോക്കിയതും അമ്പിളിയായിരുന്നു.