എരുമേലി പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുൻപും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി
എരുമേലി: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി എരുമേലി വാവര് പള്ളി അധികൃതര്‍. എരുമേലി പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുൻപും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി. വിധിക്ക് മുന്‍പ് തന്നെ വാവര് പള്ളിയിലേക്ക് സ്ത്രീകള്‍ എത്താറുണ്ടെന്നും അവർ വലംവയ്ക്കുമായിരുന്നു എന്നും മഹല്ല് കമ്മറ്റി വ്യക്തമാക്കി. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങൾ തുടരുമെന്നും മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാൻ അറിയിച്ചു.
