Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നിട്ടും വിട്ടു നൽകിയില്ല; ഒടുവിൽ യുവാവിന് ആശ്രയം സ്വകാര്യ ആംബുലസ്

അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് ഒരു മണിക്കൂറിന് ശേഷം വിളിച്ചു വരുത്തി നൽകിയത് സ്വകാര്യ ആംബുലൻസ്. എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് ഉൾപ്പടെ രണ്ട് ആംബുലൻസുകള്‍ മലയിൻകീഴ് ആശുപത്രിയിൽ കിടക്കെയാണ് അധികൃതരുടെ ഈ നടപടി. 
 

not allotted government ambulance for critically injured patient at malayinkeezh hospital
Author
Malayinkeezh, First Published May 29, 2019, 2:51 PM IST

മലയിൻകീഴ്: അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് ഒരു മണിക്കൂറിന് ശേഷം വിളിച്ചു വരുത്തി നൽകിയത് സ്വകാര്യ ആംബുലൻസ്. എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് ഉൾപ്പടെ രണ്ട് ആംബുലൻസുകള്‍ മണിയറവിള താലൂക്ക് ആശുപത്രിയിൽ കിടക്കെയാണ് അധികൃതരുടെ ഈ നടപടി. 

മലയിൻകീഴിൽ ഞായറാഴ്ച്ച രാത്രി ഏഴര മണിയോടെ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെയെത്തിച്ച കാട്ടാക്കട സ്വദേശിയായ യുവാവിനാണ് പ്രഥമീക പരിചരണം നൽകിയ ശേഷം ആംബുലൻസിനായി ഒരു മണിക്കൂറോളം വൈകിച്ചത്. ആശുപത്രിലുള്ള ആംബുലൻസ് പാലിയേറ്റീവ് കേയറിന് ഉള്ളതാണെന്നും മറ്റു സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസിനെ വിളിക്കണമെന്നും അധികൃതർ പറഞ്ഞു. ഇതോടെയാണ്  വിദഗ്ധ ചികിയസയ്ക്ക് പോകാനായി രോഗിക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നത്. 

Follow Us:
Download App:
  • android
  • ios