കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരന് പിഴ

കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.