മദ്യപിക്കാൻ പണം നൽകാത്തിനെ തുടർന്നുള്ള വഴക്കിനിടയിൽ വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ചെറുമകനെതിരെ വെഞ്ഞാറമൂട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. 

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകിയില്ല. അമ്മൂമ്മയുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ് എടുത്തു പൊലീസ്. മദ്യപിക്കാൻ പണം നൽകാത്തിനെ തുടർന്നുള്ള വഴക്കിനിടയിൽ വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ചെറുമകനെതിരെ വെഞ്ഞാറമൂട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് സംഭവം. മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാൻ വൃദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. പതിവുപോലെ ഇന്നലെയും മദ്യലഹരിയിൽ വീട്ടിലെത്തിയ രഞ്ജിത്ത് വീണ്ടും മദ്യപിക്കാനായി വൃദ്ധയോട് പണം ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ തയ്യാറായില്ല. തുടർന്നുള്ള വഴക്കിനിടെ രഞ്ജിത്ത് വൃദ്ധയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി രഞ്ജിത്തിനെ പിടികൂടി വധ ശ്രമത്തിന് കേസടുക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona