ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമെ  പ്രതികൾ വിദ്യാർത്ഥികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. 

കൊല്ലം: പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ (Govt Medical College) വനിതാ ഹോസ്റ്റലിൽ (Women's Hostel) അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് (Police) പിടികൂടി. 34കാരനായ അനിൽ, 31 കാരനായ സുജിത്ത് എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More: കോഴിക്കോട് വീടിനകത്ത് കയറിയും കാട്ടുപന്നികളുടെ ആക്രമണം, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബുധനാഴ്ച രാത്രി 8.45നാണ് ഇവർ ഹോസ്റ്റലിൽ അധിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആയിധം കാണിച്ച് ഭീഷണിപ്പെടുത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമെ വിദ്യാർത്ഥികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയവരെ കമ്പുകൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ സുജിത്ത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Read More: യുവതിയുടെ നഗ്നത വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Read More: ഇ-സഞ്ജീവനി ഡോക്ടർമാർക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അശ്ലീല സംസാരവും പതിവ്; ഒടുവിൽ പ്രതി പിടിയിൽ