കോഴിക്കോട്: ദി നാഷണൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദി നാഷണൽ ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് നഴ്സ് അനീഷയക്ക്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ടീം അംഗമാണ് അനീഷ. 

നിപ കാലത്ത്  രോഗികളെ  പരിചരിച്ചതിനും രോഗനിര്‍ണയത്തിന് ആവശ്യമായ കാര്യങ്ങള്‍ അതിവേഗം ഏകോപിപ്പിക്കുകയും ചെയ്തതിനാണ് അനീഷയ്ക്ക് അംഗീകാരം ലഭിച്ചത്. നഴ്സിങ് ടീമിന്‍റെ തലവന്‍ എന്ന നിലയിലെ മികച്ച സേവനം കൂടി പരിഗണിച്ചാണ് അവാര്‍ഡ്.