തൃശൂർ: തൃശൂര്‍ അന്തിക്കാട് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന  നഴ്സ് മരിച്ചു. പെരിങ്ങോട്ടുക്കര സ്വദേശിയായ ഡോണ (23) ആണ് മരിച്ചത്. 108 ആംബുലൻസിലെ നഴ്സായി ഇവര്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ അജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസ് കാറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടുകൾ ഒഴിവാക്കി, കോഴിക്കോട്ടെ ഹോട്ട്സ്പോട്ടുകൾ പകുതിയാക്കി കുറച്ചു.