പത്തനംതിട്ടയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു
കിടപ്പു മുറിയിൽ അവശതയിൽ കണ്ടെത്തിയ ജനിമോളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോൾ (43) ആണ് മരിച്ചത്. കിടപ്പു മുറിയിൽ അവശതയിൽ കണ്ടെത്തിയ ജനിമോളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.