കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് അക്രമത്തിൽ പരിക്കേറ്റത്. 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. സെക്ഷന്‍ ഓഫീസ് ഗ്രേഡ് ടു ലൈന്‍മാന്‍ നാരായണന്റെ പരാതിയില്‍ കൊടുവള്ളി ഉളിയാടന്‍ കുന്നില്‍ സിദ്ദിഖിനെയും മകനെയും പ്രതിയാക്കി കൊടുവളളി പൊലീസ് കേസെടുത്തു. ഇന്നു രാവിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തള്ളിയിട്ടെന്നും തലയില്‍ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നുമാണ് നാരായണന്റെ പരാതി. സിദ്ദിഖിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live