സ്ലാബുകൾ കാലിന് മുകളിൽ വീണ് വയോധികയ്ക്ക് പരിക്കേറ്റു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് വയോധികയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്

തിരുവനന്തപുരം: വയോധികയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് സാരമായി പരിക്കേറ്റു. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വഴുതൂരിലാണ് സംഭവം. 66 വയസുള്ള സ്ത്രീയാണ് വീട്ടുമുറ്റത്തിന് താഴെയായി സ്ഥാപിച്ച സെപ്റ്റിക് ടാങ്കിലേക്കാണ് വീണത്. സെപ്റ്റിക് ടാങ്കിന് മേലെയായി മുറ്റത്ത് സ്ഥാപിച്ച സ്ലാബുകൾ തകർന്നാണ് അപകടം സംഭവിച്ചത്. സ്ലാബുകൾ കാലിന് മുകളിൽ വീണ് വയോധികയ്ക്ക് പരിക്കേറ്റു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് വയോധികയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്. 15 അടി താഴ്ചയുള്ളതായിരുന്നു സെപ്റ്റിക് ടാങ്ക്. സ്ലാബുകൾ മാറ്റിയ ശേഷം വയോധികയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കള്ളനോട്ടുമായി ഓട്ടോ ഡ്രൈവർ പിടിയിൽ, പറ്റിക്കപ്പെട്ടത് യാത്രക്കാർ

തൃശ്ശൂർ: തൃശൂരിൽ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് 5000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഡ്രൈവർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസുകാരനാണ് ജോർജ്. ഓട്ടോയിലെ യാത്രക്കാർക്കാണ് ഇയാൾ കള്ളനോട്ട് കൈമാറിയിരുന്നത്. നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.

കള്ളനോട്ടുകൾ ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക്

രാജ്യത്തെ കള്ളനോട്ടുകളുടെ (Fake currency) എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് (Reserve Bank Report). 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോച്ചിൽ 54.16 ശതമാനവും വർധിച്ചെന്ന് ആർബിഐ കണ്ടെത്തി. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപാ നോട്ടിന്റെ 39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 79,669 വ്യാജ നോട്ടുകൾ കണ്ടെത്തി (101.9 ശതമാനം വർധന). 2020-21 സാമ്പത്തിക വർഷത്തിൽ 2000 രൂപാ നോട്ടിന്റെ 8798 വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെങ്കിൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 നോട്ടുകൾ കണ്ടെത്തി.