വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു  അന്നയും കുടുംബവും താമസിച്ചിരുന്നത്

ആലപ്പുഴ: ആലപ്പുഴ നീരേറ്റുപുറത്ത് വയോധികയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നീരേറ്റുപുറം കുമ്മാട്ടി കുഞ്ഞച്ചന്റെ ഭാര്യ അന്ന (75) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു അന്നയും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ രാത്രി മകൻ ബെന്നിച്ചനോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി ഒരു മണിയോടെ ബെന്നിച്ചൻ ഉണർന്നു നോക്കുമ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് അമ്മയെ അന്വേഷിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്ന് സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ താഴെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ അന്നയെ കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred