ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് 800 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. വെങ്ങല്ലൂർ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പൊലീസ് വാൻ തടഞ്ഞു. തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മാസത്തോളം പഴക്കമുള്ള ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്. മീൻ കയറ്റി അയച്ച കൊച്ചിയിലെ ഏജൻസിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.