ഹരിപ്പാട്: ആലപ്പുഴ കുമാരപുരത്ത് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്നു. എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാര പിള്ള ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

ക്യാന്‍സര്‍ രോഗിയായ സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ നിരന്തരം ഉപ്രദ്രവിക്കുന്നത് കൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഉണ്ടായ വാക്കേറ്റത്തിനിടയാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം കൃഷ്മന്‍ നായര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.