മാനന്തവാടി എസ് എച്ച് ഒ അബ്ദുൽ കരീമിനാണ് പാട്ടുപാടി യാത്രയയപ്പ് നൽകിയത്. തോണിച്ചാൽ സ്വദേശി അഷറഫ് ആണ് ഈ പാട്ടുകാരൻ.
തോണിച്ചാൽ: സ്ഥലം മാറിപ്പോകുന്ന എസ് എച്ച് ഒയ്ക്ക് പാട്ടുപാടി യാത്രയയപ്പുമായി നാട്ടുകാരൻ. മാനന്തവാടി എസ് എച്ച് ഒ അബ്ദുൽ കരീമിനാണ് പാട്ടുപാടി യാത്രയയപ്പ് നൽകിയത്. തോണിച്ചാൽ സ്വദേശി അഷറഫ് ആണ് ഈ പാട്ടുകാരൻ. ഇരിക്കൂറിലേക്കാണ് എസ് എച്ച് ഒ അബ്ദുൽ കരീ സ്ഥലം മാറുന്നത്.
ഒരു പരാതി നൽകാൻ വന്നതായിരുന്നു അഷറഫ്. അപ്പോഴാണ് എസ്എച്ച്ഒ സ്ഥലം മാറുന്ന വിവരം അറിഞ്ഞത്. ഇതോടെ 1969ൽ പുറത്തിറങ്ങിയ നദിയെന്ന ചിത്രത്തിലെ ആയിരം പാദസരങ്ങൾ കിലുങ്ങിയെന്ന ഗാനം ആലപിച്ചാണ് അഷറഫ് എസ്എച്ച്ഒയ്ക്ക് യാത്ര അയപ്പ് നൽകിയത്. പാട്ട് പൂർത്തിയാക്കിയ അഷറഫിനെ ആലിംഗനം ചെയ്താണ് എസ്എച്ച്ഒ യാത്രയാക്കിയത്.
