ദീര്‍ഘദൂരം നടക്കുന്നൊരു ശീലം വേലായുധനുണ്ടെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. അങ്ങനെ പോയതാകാം എന്നാണ് കരുതുന്നത്.
പാലക്കാട്: ബീഡി വാങ്ങാൻ കടയിൽ പോയി കാണാതായ വയോധികനെ കണ്ടെത്തി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദുമല്‍പേട്ടില്‍ നിന്നാണ് കിണാശ്ശേരി സ്വദേശി വേലായുധനെ മക്കള്‍ കണ്ടെത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് കയ്യില്‍ ഇരുപത് രൂപ മാത്രം വച്ച് വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയതാണ് വേലായുധൻ. പോകുമ്പോള്‍ മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ല. സാധാരണനിലയ്ക്ക് തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ലീലയും മകള്‍ ലൈജുവും പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ദീര്‍ഘദൂരം നടക്കുന്നൊരു ശീലം വേലായുധനുണ്ടെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. അങ്ങനെ പോയതാകാം എന്നാണ് കരുതുന്നത്.
കൊച്ചിയിൽ ബോട്ട് മെക്കാനിക്കായിരുന്നു വേലായുധൻ. ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം സജീവമായ തിരച്ചിലിലായിരുന്നു ഇക്കഴിഞ്ഞ അഞ്ച് ദിവസവും. പാലക്കാട് സൗത്ത് പൊലീസും കേസെടുത്തിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
