പത്ത് ടിപ്പറോളം സാധനങ്ങൾ തുറവൂർ പ്രദേശത്തു നിന്നും വിറ്റിട്ടുണ്ട്. പ്രദേശവാസികളും യഥാർത്ഥ വില്പനയെന്നു കരുതി വാങ്ങി.
അരൂർ: ഉദ്യോഗസ്ഥർ ചമഞ്ഞ് ദേശീയപാത പുനർനിർമ്മാണത്തിനായി പൊളിച്ച പഴയ ടാർ അവശിഷ്ടങ്ങൾ വിറ്റു. അരൂർ മുതൽ ചേർത്തല വരെയാണ് ദേശീയപാത പുനർനിർമ്മിക്കുന്നത്. നിർമ്മാണം നടന്ന തുറവൂർ ഭാഗത്ത് റോഡ് സൈഡിൽ തന്നെ കൂട്ടിയിട്ടിരുന്ന സാധനങ്ങളാണ് കഴിഞ്ഞ ദിവസം പട്ടാപകൽ ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം വില്പപന നടത്തിയത്.
പത്ത് ടിപ്പറോളം സാധനങ്ങൾ തുറവൂർ പ്രദേശത്തു നിന്നും വിറ്റിട്ടുണ്ട്. പ്രദേശവാസികളും യഥാർത്ഥ വില്പനയെന്നു കരുതി വാങ്ങി. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറും വില്പനക്കെത്തിയ വ്യാജ ഉദ്യോഗസ്ഥരും ഒളിവിലാണ് ദേശീയപാത പട്ടണക്കാടുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ കുത്തിയതോട് പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി. അന്വേഷണം തുടരുകയാണ്.
