കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട് പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. നരിപ്പറ്റ വില്ലേജിലെ കോമപ്പന്‍ മൂലയിൽ പാറു (70) വാണിമലിനെ ആണ് പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.