അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ വൃദ്ധ ട്രെയിൻ തട്ടി മരിച്ചു. കാവാലം ഓലയിടത്തിൽച്ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ വാസന്തി(84)യാണ് മരിച്ചത്.

മകൻ സുകുമാരന്റെ നീർക്കുന്നം അപ്പക്കൽ വീട്ടിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷമായി വാസന്തി താമസിച്ചിരുന്നത്. ഇന്ന് സമീപത്തെ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.