ആലപ്പുഴ: കായംകുളത്ത് കിണറ്റില്‍ വീണ് വൃദ്ധ മരിച്ചു. അഗ്നിശമനസേനയെത്തിയാണ് വൃദ്ധയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. എഴുപതുകാരിയായ സരസമ്മയാണ് മരിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ഓഗസ്റ്റ് ഒന്നിന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മൂത്തമകനൊപ്പമാണ് സമരസമ്മ താമസിച്ചിരുന്നത്. കിണറ്റിന് പത്തടിയിലധികം ആഴമുണ്ടായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന സരസമ്മയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിന് സമീപമുള്ള തുളസിമന്ദിരം പുതുവല്‍ പരേതനായ ഗോപാലന്റെ ഭാര്യയാണ് സരസമ്മ.