Asianet News MalayalamAsianet News Malayalam

വൃദ്ധയുടെ കാല്‍ അയല്‍വാസികളുടെ ചവിട്ടേറ്റ് ഒടിഞ്ഞു; കൃഷിയും വെട്ടി നശിപ്പിച്ചു, കേസെടുത്ത് പൊലീസ്

ഈ മാസം ഒമ്പതിന് രാവിലെ പതിനൊന്നരയോടെ കൃഷ്ണകുമാറും സുഹൃത്തും ചേർന്ന് പ്രേമയുടെ കൃഷിയിടത്തിലെത്തി കൃഷി വെട്ടി നിരത്തുകയായിരുന്നു.

old womans leg was trampled; Police registered a case sts
Author
First Published Jan 17, 2024, 10:23 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വസ്തു തർക്കത്തിൻറെ പേരിൽ വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ചു. കാഞ്ഞിരംകുളം സ്വദേശി കൃഷ്ണകുമാറും സുഹൃത്ത് സുനിലുമാണ് ആക്രമിച്ചത്. പ്രതികളെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രേമയും കുടുംബവും 35 വർഷമായി വിജയകുമാറെന്ന വ്യക്തിയുടെ കൃഷിയിടത്തിൽ കൃഷി ചെയ്തു വരികയായിരുന്നു. വിജയകുമാറിൻറെ മരണ ശേഷം സഹോദരി ഭർത്താവ് കൃഷ്ണകുമാർ കൃഷിയിടം ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രേമ പറയുന്നു. ദേഹോപദ്രവം തുടങ്ങിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ മാസം ഒമ്പതിന് രാവിലെ പതിനൊന്നരയോടെ കൃഷ്ണകുമാറും സുഹൃത്തും ചേർന്ന് പ്രേമയുടെ കൃഷിയിടത്തിലെത്തി കൃഷി വെട്ടി നിരത്തുകയായിരുന്നു. ഇത് തടയാൻ ചെന്നപ്പോഴാണ് പ്രേമയെയും ആക്രമിച്ചത്. പ്രേമയുടെ കാലിന് രണ്ട് പൊട്ടലുണ്ട്. പൊലീസ് എത്തിയിട്ടായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കെതിരെയും പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios