കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് വയലിൽ കൊക്കുകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പതിവാകുന്നു. ഇത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പക്ഷിപ്പനി പോലുള്ള രോഗങ്ങളാണോ ഇതിന് പിന്നിലെന്ന ഭയത്തിലാണ് പ്രദേശവാസികൾ.
കോഴിക്കോട്: കൊക്കുകള്‍ പതിവായി ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭീതിയിലായിരിക്കുകയാണ് ഒരു നാട്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് വയലിലാണ് അടുത്തടുത്ത ദിവസങ്ങളിലായി കൊക്കുകള്‍ ചത്തുവീഴാന്‍ തുടങ്ങിയത്. ഇതോടെ പക്ഷിപ്പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ മൂലമാണോ ഈ സാഹചര്യമുണ്ടായതെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പാടത്ത് ജോലി ചെയ്തിരുന്ന കൃഷിക്കാരാണ് ആദ്യമായി സംഭവം ശ്രദ്ധിച്ചത്. പിന്നീട് ഇടക്കിടക്ക് പാടത്തിന്റെ വിവധ ഭാങ്ങളില്‍ കൊക്കുകളെ ഇത്തരത്തില്‍ കാണുകയായിരുന്നു. പാടം സന്ദര്‍ശിക്കാനെത്തിയ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ഒരു കൊക്കിനെ ചത്ത നിലയില്‍ കണ്ടു. ദേശാടന പക്ഷികളുടെ സാനിധ്യമുള്ള പ്രദേശമാണിത്. പക്ഷിപ്പനി മൂലമാണോ ഈ സാഹചര്യമുണ്ടായതെന്ന് ശാസ്ത്രീയ പരിശോധനിയലൂടെയേ വ്യക്തമാകൂ എന്ന് അധികൃതര്‍ വക്യക്തമാക്കി. വിദേശത്ത് നിന്നുള്ള നിരവധി കൊക്കുകള്‍ ദേശാടന സമയത്ത് ഇവിടെ എത്താറുണ്ട്. ഇവ വഴി നാടന്‍ കൊക്കുകള്‍ക്ക് രോഗം ബാധിച്ചോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.


